ന്യൂഡൽഹി:കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നതിനാലും ആഗോള വ്യാപാര മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ മൂലധന വിപണിയിൽനിന്ന് കൂടുതൽ നിക്ഷേപം പിൻവലിക്കുന്നു. സെപ്റ്റംബറിൽ 21,000 കോടി രൂപയാണ് ഇത്തരത്തിൽ പിൻവലിച്ചത്. നാലു മാസത്തെ ഏറ്റവും ഉയർന്ന പിൻവലിക്കൽ ആണിത്. ഓഹരികളിൽനിന്ന് 10,825 കോടി രൂപയും കടപ്പത്രങ്ങളിൽനിന്ന് 10,198 കോടി രൂപയുമാണ് സെപ്റ്റംബറിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 61,000 കോടി രൂപ വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ പിൻവലിക്കലാണ് സെപ്റ്റംബറിലേത്. മേയിൽ 29,775 കോടി രൂപയായിരുന്നു വിദേശ നിക്ഷേപകർ പിൻവലിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2RhMdoj
via
IFTTT
No comments:
Post a Comment