പമ്പ: പോലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് പുറപ്പെട്ട മാധ്യമപ്രവർത്തക സുഹാസിനി രാജ് മരക്കൂട്ടത്തു വച്ച് യാത്ര അവസാനിപ്പിച്ചു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇവർ യാത്ര അവസാനിപ്പിച്ചത്.ന്യൂയോർക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ ജീവനക്കാരിയാണ് സുഹാസിനി. വൻപ്രതിഷേധമാണ് മരക്കൂട്ടത്ത് ഉണ്ടായത്. സുഹാസിനിക്കു നേരെ അസഭ്യവർഷവുമുണ്ടായി.വിദേശപൗരനായ സുഹൃത്തും സുഹാസിനിക്കൊപ്പമുണ്ടായിരുന്നു.തിരിച്ചിറങ്ങിയ സുഹാസിനിയെയും സുഹൃത്തിനെയും പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം സുഹാസിനി തയ്യാറാണെങ്കിൽ മുകളിലേക്ക് കയറാൻ സംരക്ഷണമൊരുക്കാൻ തയ്യാറാണെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ വൻപ്രതിഷേധമുണ്ടായ സാഹചര്യത്തിൽ യാത്ര തുടരേണ്ടെന്ന് തീരുമാനിച്ച് സുഹാസിനിയും സുഹൃത്തും തിരിച്ചിറങ്ങുകയായിരുന്നു. നേരത്തെ പമ്പയിൽവച്ച് പ്രതിഷേധക്കാർ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞിരുന്നു. തുടർന്ന് സുഹാസിനി ഇവരെതന്റെ ഐ ഡി കാർഡ് കാണിക്കുകയും ചെയ്തു.ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച റിപ്പോർട്ടിങ്ങിനെത്തിയ ദേശീയമാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കു നേരെ വിശ്വാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു.സ്ത്രീകളടക്കം എട്ടോളം മാധ്യമപ്രവർത്തകരെയാണ് ബുധനാഴ്ച പ്രതിധേഷക്കാർ ആക്രമിച്ചത്. content highlights:Women journalist entering sannidhanam
from mathrubhumi.latestnews.rssfeed https://ift.tt/2pYXz4n
via
IFTTT
No comments:
Post a Comment