പത്തനംതിട്ട: നിലയ്ക്കലിൽ ബുധനാഴ്ചയുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി ബസ്സുകൾക്കുനേരെ വ്യാപക കല്ലേറ്. 13 കെ.എസ്.ആർ.ടി.സി ബസ്സുകൾ കല്ലേറിൽ തകർന്നു. പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് നടത്തിവന്ന എട്ട് ബസ്സുകൾ അടക്കമുള്ളവയാണ് എറിഞ്ഞു തകർത്തത്. ഇതോടെ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് രാത്രിയോടെ നിലച്ചു. അതിനുശേഷം ദർശനം കഴിഞ്ഞു മടങ്ങുന്നവർക്ക് നിലയ്ക്കലിലേക്ക് നടന്നു പോകേണ്ടിവന്നു.രാത്രി വൈകിയാണ് ബസ് സർവീസ് പുനരാരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് പുറമെ പോലീസ് ജീപ്പുകൾക്കുനേരെയും വ്യാപക കല്ലേറുണ്ടായി. നിലയ്ക്കലിൽ കല്ലേറിനെത്തുടർന്ന് പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ നാലിടത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലവിൽവന്നശേഷം യാതൊരുവിധ പ്രക്ഷോഭവും അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ശബരിമലയിലേക്ക് വരുന്ന ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2ylEqOq
via
IFTTT
No comments:
Post a Comment