ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും!

വിശാഖപട്ടണം: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും ദേവീവിഗ്രഹവും അലങ്കരിക്കാൻ കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കറൻസി നോട്ടുകളും. വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികൾ കൊണ്ട് അമ്മാനമാടിയുള്ള വേറിട്ട നവരാത്രി ആഘോഷം. ദേവീവിഗ്രഹത്തെ അണിയിക്കാൻ ഇക്കുറി നാലരക്കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചത്. ക്ഷേത്രം അലങ്കരിക്കാൻ വേണ്ടി രണ്ടരക്കോടി രൂപയുടെ കറൻസി നോട്ടുകളും ലഭിച്ചു. ഞായറാഴ്ച്ച പ്രത്യേക പൂജകൾക്ക് ശേഷം സ്വർണത്തിൽ തീർത്ത ഉടയാട ഉപയോഗിച്ച് ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കി.ദേവീ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കറൻസി നോട്ടുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വർണാഭരണങ്ങളും കറൻസി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടർന്നു പോരുന്ന ആചാരമാണ്. ഇന്ത്യൻ കറൻസി മാത്രമല്ല വിദേശ കറൻസികളും ഇതിനായി ഉപയോഗിക്കാറുണ്ട്. ഈ വർഷം നവരാത്രി പൂജകളോടനുബന്ധിച്ച് ഇരുനൂറോളം ഭക്തരാണ് സ്വർണവും പണവും വഴിപാടായി സമർപ്പിച്ചതെന്നാണ് വിവരം. 140 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. courtesy: TOI Content Highlights: Sri Kanyaka Parameswari, Visakhapatnam temple,idol decorated with gold ornaments worth crores


from mathrubhumi.latestnews.rssfeed https://ift.tt/2pVKqbX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages