ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതിയെ കോടതി വെറുതേവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതിയെ കോടതി വെറുതേവിട്ടു

കൊച്ചി: ചേകന്നൂർ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിപി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന ആളാണ് പി.വി ഹംസ. ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വർഷം പഴക്കമുണ്ട്. ആകെ ഒമ്പത് പേരുണ്ടായിരുന്ന പ്രതിപ്പട്ടികയിൽനിന്ന് ബാക്കി എട്ട് പേരെ നേരത്തേ വിട്ടയച്ചിരുന്നു. 2010ലാണ് സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോർപസ്ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് വിധി. കോർപസ് ഡെലിക്റ്റി പ്രകാരം ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ അന്വേഷണ സംഘം ഇക്കാര്യത്തിൽ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2QQU1fD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages