തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എ പ്രസിഡന്റ് മോഹൻലാലിനെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. എ.എം.എം.എയുടെ നിലപാടിനെ അതിശക്തമായി വിമർശിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങൾ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം. നേതൃത്വത്തിലേക്ക് മോഹൻലാൽ വന്നപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം നിരാശനാക്കിയെന്നും ജോസഫൈൻ പ്രതികരിച്ചു. മോഹൻലാലിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത് അസ്ഥാനത്തായി. മോഹൻലാൽ അൽപ്പം കൂടി ഉത്തരവാദിത്തം കാണിക്കണം,ആരാധകരെ നിലയ്ക്ക് നിർത്തണം. നടിമാർക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പറയണം- ജോസഫൈൻ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എ.എം.എം.എ പക്ഷപാതകരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ഡബ്ല്യൂ.സി.സി കുറ്റപ്പെടുത്തി. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങൾ ചോദ്യം ചെയ്തു. കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണ്തങ്ങളുടെ ലക്ഷ്യമെന്നും എ.എം.എം.എ മറുപടി നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2yiSsjP
via
IFTTT
No comments:
Post a Comment