വന്‍ ഓഫറുകളുമായി ജിയോ പേയ്‌മെന്റ് ബാങ്ക് വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

വന്‍ ഓഫറുകളുമായി ജിയോ പേയ്‌മെന്റ് ബാങ്ക് വരുന്നു

മുംബൈ: ജിയോ പ്രവർത്തനംതുടങ്ങിയതുപോലെ വൻഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പേയ്മെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജീവനക്കാർക്കിടയിൽ ജിയോ പേയ്മെന്റ് ബാങ്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ജിയോയുടെ രണ്ടാം പാദ പ്രവർത്തനഫലം പുറത്തുവിടുന്നതോടൊപ്പം പേയ്മെന്റ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ എട്ട് സ്ഥാപനങ്ങൾക്കാണ് പേയ്മെന്റ് ബാങ്ക് തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുള്ളത്. അനമതി ലഭിച്ചതിനുശേഷം ഭാരതി എയർടെൽ ആണ് 2016 നവംബറിൽ ആദ്യമായി പേയ്മെന്റ് ബാങ്കിന്റെ പ്രവർത്തനം തുടങ്ങിയത്. 2017 മെയിൽ പേ ടിഎമ്മിന്റെ ബാങ്കും പ്രവർത്തനം തുടങ്ങി. കഴിഞ്ഞ ജൂണിലാണ് ഫിനോ പെയ്മെന്റ് ബാങ്ക് ആരംഭിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2ywakrH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages