കൊച്ചി: മുഖ്യമന്ത്രി സ്ഥാനം ദുരൂപയോഗപ്പെടുത്തി ഉമ്മൻചാണ്ടി തന്നെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിരുന്നുവെന്ന് സോളാർ കേസ് പ്രതി സരിതാ നായരുടെ പരാതി. വിശദമായ പരാതിയുമായി ഒക്ടോബർ ഒന്നിനാണ് സരിതാ നായർ ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചത്. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും, കെ.സി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ എഫ്.ഐ.ആർ കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് അയച്ചിരിക്കുകയാണ്. സോളാർ പദ്ധതിയ്ക്ക് അനുമതി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തും, അതിനായി കൈക്കൂലി ആവശ്യപ്പെടുകയും ചെയ്താണ് ഉമ്മൻ ചാണ്ടി തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതെന്നാണ് പരാതി. 2012 സെപ്റ്റംബർ 19ന് ക്ലിഫ് ഹൗസിൽ വച്ചാണ് പീഡനം നടന്നത്. ഉമ്മൻചാണ്ടി നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഈ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഇപ്പോഴത്തെ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും തമ്പാനൂർ രവിക്കുമെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. 2012 മെയ് 24ന് മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് കെ.സി വേണുഗോപാൽ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും സരിത ആരോപിക്കുന്നുണ്ട്. ആലപ്പുഴയിലെ ഒരു ചടങ്ങിൽ വച്ചും അദ്ദേഹം തന്നെ ചൂഷണം ചെയ്തിരുന്നുവെന്നും അന്ന് മന്ത്രിയായിരുന്ന എ പി അനിൽകുമാറും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നസറുള്ളയും ഒത്താശ ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു. സരിതാ നായരുടെ പരാതിയിൽ നിന്നും
from mathrubhumi.latestnews.rssfeed https://ift.tt/2Je7zPN
via
IFTTT
No comments:
Post a Comment