വാഷിങ്ടൺ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക.21 സൗദി ഉദ്യോഗസ്ഥരുടെവിസയാണ്യു എസ് വിദേശകാര്യ വകുപ്പ്റദ്ദാക്കുന്നത്.ഭാവിയിൽഇവർക്ക്വിസ ലഭിക്കുവാനുള്ള അവസരങ്ങളും ഇല്ലാതാവുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് അവസാന വാക്കല്ലെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കൂടുതൽ നിയമനടപടികൾ വഴിയേ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഖഷോഗിയെ പോലൊരു മാധ്യമ പ്രവർത്തകന്റെ കൊലപാതകം നടന്നിട്ട് മൗനികളായി ഇരിക്കാൻ തങ്ങൾക്കു കഴിയില്ലെന്നും അദ്ദോഹം പറഞ്ഞു. എന്നാൽ ഖഷോഗി വധത്തിൽ സൗദിയുടെ വിശദീകരണത്തിൽ താൻ തൃപ്തനല്ലെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. സൗദിയിൽ നടക്കുന്ന നിക്ഷേപകസമ്മേളനത്തിൽ നിന്നും മറ്റു പല പാശ്ചാത്യരാജ്യങ്ങളെയും പോലെ അമേരിക്കയും പിൻമാറിയിരുന്നു. സൗദിയുടെ രഹസ്യ വിമർശകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് വളരെ മോശമായിപ്പോയി എന്നാണ് ട്രംപ് പറഞ്ഞത്. ഖഷോഗിയുടെ മരണത്തിനു പിന്നിൽ സൗദിയാണെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞിരുന്നു. അതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങൾ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വസതിയിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2EPYNcu
via
IFTTT
No comments:
Post a Comment