പാകിസ്താന് സൗദിയുടെ 6 ബില്യണ്‍ ഡോളര്‍ സഹായം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

പാകിസ്താന് സൗദിയുടെ 6 ബില്യണ്‍ ഡോളര്‍ സഹായം

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പാകിസ്താന് സൗദി അറേബ്യ 6 ബില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. 3 ബില്യൺ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യൺ ഡോളറിന്റെ വായ്പയുമാണ് നൽകുക. സൗദി നിക്ഷേപക സംഗമത്തിൽ പാക്കിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് സഹായ പ്രഖ്യാപനം ഉണ്ടായത്. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്നുള്ള പ്രതിഷേധം കാരണം മറ്റ് പ്രധാന രാജ്യങ്ങൾ സൗദി നിക്ഷേപക സംഗമം ബഹിഷ്കകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പാകിസ്താൻ ഐ.എം.എഫ് സഹായവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചർച്ചകൾക്കായി നവംബർ 7ന് ഐ.എം.എഫ് സംഘം പാകിസ്താൻ സന്ദർശിക്കും. കഴിഞ്ഞ ദിവസം സൗഹൃദ രാജ്യങ്ങൾ പാകിസ്താന് വേണ്ടി സാമ്പത്തിക സഹായം ചെയ്യണമെന്ന് ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചിരുന്നു. അടുത്ത ആഴ്ച്ച ഇമ്രാൻ ഖാൻ ചൈന സന്ദർശിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കറാച്ചിക്കും പെഷവാറിനും മധ്യേ തീവണ്ടിപ്പാത നിർമ്മിക്കാനുള്ള പദ്ധതി പാകിസ്താൻ ഉപേക്ഷിച്ചിരുന്നു. ചൈന - പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരുന്നു ഈ പദ്ധതി. content highlights:Saudi Arabia Offers $6 Billion To Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2O0U5b9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages