ന്യൂഡൽഹി: സിബിഐ തലപ്പത്തെ അടിമൂത്തപ്പോൾ ഡയറക്ടർക്കും സ്പെഷ്യൽ ഡയറക്ടർക്കും എതിരെ നടപടി. അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ജോയന്റ് ഡയറക്ടർ നാഗേശ്വര റാവുവിനാണ് പകരം താത്കാലികമായി ചുമതല നൽകിയത്.. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയോട് നിർബന്ധിത അവധിയിൽ പോവാനും സർക്കാർ ആവശ്യപ്പെട്ടു. സി.ബി.ഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് സർക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇന്നലെ അർധരാത്രി പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചുചേർത്ത അപ്പോയിൻമെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഉത്തരവും ഇന്നലെ രാത്രി തന്നെ പുറത്തിറക്കിയിട്ടുണ്ട്. അലോക് വർമയ്ക്ക് ഇനിയും രണ്ട് വർഷത്തെ കാലാവധി ഉണ്ട്. ഈ പരിരക്ഷ മറികടന്നുകൊണ്ടാണ് നടപടി. 2017 ലാണ് അലോക്വർമ ഡൽഹി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്പെഷൽ ഡയറക്ടറായിരുന്നു അസ്താന പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു. കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ തന്നെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി. ഈ സാഹചര്യത്തിൽ ഇരുവരെയും പ്രധാനമന്ത്രി വിളിച്ചുവരുത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2SeYMl0
via
IFTTT
No comments:
Post a Comment