സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്

ലണ്ടൻ: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സിന്റെ ഹൈടെക്ക് വീൽചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തിന്. ലണ്ടൻ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേല സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. 1965 ലെ പി.എച്ച്.ഡി തിസീസിന്റെ അഞ്ച് കോപ്പികൾക്ക് പുറമേ, മറ്റ് ശാസ്ത്രസംബന്ധിയായ രേഖകളും വില്പനക്ക് വെച്ചിടുണ്ട്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം പൗണ്ടുവരെയാണ് ഇവക്ക് വില നിശ്ചയിച്ചിരിക്കുന്നത്. പി.എച്ച്.ഡി തിസീസിൽ സ്റ്റീഫൻ ഹോക്കിങ്സിന്റെ കൈയൊപ്പുണ്ട്. അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകൾ കൊണ്ട് ഇട്ട ഒപ്പ് വഴുതിപ്പോയതുപോലെയുണ്ട്. വീൽചെയറിന് 10,000 - 150000 പൗണ്ടാണ് വിലയിട്ടിരിക്കുന്നതെന്നും ക്രിസ്റ്റീസ് അധികൃതർ സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇതിൽ നിന്നു കിട്ടുന്ന പണം ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഒക്ടോബർ 31നാണ് ലേലം തുടങ്ങുക.


from mathrubhumi.latestnews.rssfeed https://ift.tt/2D226eW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages