എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീടിന് നേരെ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീടിന് നേരെ ആക്രമണം. ആറ്റിങ്ങൽ കോരാണിയിലെ വീട് പുലർച്ചെ ഒരു സംഘം പൂർണമായും അടിച്ചുതകർത്തു. മുഖം മൂടി ധരിച്ചെത്തിയ സംഘം ആർ.എസ്.എസുകാരാണെന്ന് വിനീഷ് പറഞ്ഞു. പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമണത്തിന് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപകാലത്ത് പ്രദേശത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്നിരുന്നു. സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷങ്ങൾ ഉണ്ടായത്. സംഭവ സമയത്ത് വിനീഷിന്റെ അമ്മയും അച്ചനും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർക്കാർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ വീടും സാധന സാമഗ്രികളും അടിച്ചു തകർത്തിട്ടുണ്ട്. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചു തകർത്തു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OKHT3v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages