വീണ്ടും എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; ഇത്തവണ കൊല്ലത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

വീണ്ടും എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; ഇത്തവണ കൊല്ലത്ത്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീൻ മുക്കിലെ എടിഎമ്മിലാണ് മോഷണം നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചതായി കണ്ടത്. എടിഎമ്മിൽ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നു. ചൊവ്വാഴ്ച രാവിലെ തൃശൂർ നഗരത്തിൽ എടിഎം കവർച്ച നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ എംടിഎം കുത്തിത്തുടർന്ന് 35 ലക്ഷം രൂപ കവർന്ന സംഭവത്തിന് പിന്നാലെയാണ് സമാനമായ കൂടുതൽ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്യുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2R9k0iu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages