ന്യൂയോർക്ക്: അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വവും മിഡിൽ ഈസ്റ്റിലെ ജിയോ പൊളിറ്റിക്കൽ അസസ്ഥതകളും സ്വർണവിലയെ സ്വാധീനിച്ചു. രാഷ്ട്രീയ-സാമ്പത്തിക മേഖലയിലെ യുഎസ്-ചൈന അനിശ്ചിതത്വവും ക്രൂഡ് വില ഉയരുന്നതും സ്വർണവിലയെ ബാധിച്ചു. ചൊവാഴ്ച ആഗോള വിപണിയിൽ സ്വർണവില 1239.68 ഡോളറിലെത്തി. ജൂലായ് 17നുശേഷം ഇത്രയും വിലവർധിക്കുന്നത് ഇതാദ്യമായാണ്. കേരളത്തിൽ ഇന്ന് സ്വർണത്തിന് വിലകൂടിയിട്ടില്ല. ഇന്നലെ പവന് 80 രൂപകൂടി 23,680 രൂപയായിരുന്നു. 2960 രൂപയാണ് ഗ്രാമിന്റെ വില. ഒക്ടോബർ ഒന്നിന് 22,760 രൂപയായിരുന്നു പവന്റെ വില. 20 ദിവസംകൊണ്ട് പവന്റെ വിലയിൽ ആയിരത്തോളം രൂപയുടെ വർധനവാണുണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/2Jdr9vy
via
IFTTT
No comments:
Post a Comment