സർക്കാർ കൈകടത്തൽ; റിസർവ് ബാങ്കിന് സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല -വീരൽ ആചാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

സർക്കാർ കൈകടത്തൽ; റിസർവ് ബാങ്കിന് സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല -വീരൽ ആചാര്യ

മുംബൈ: രാജ്യത്തെ ബാങ്കിങ് സംവിധാനം നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് വേണ്ടത്ര അധികാരമില്ലെന്നും സർക്കാരിന്റെ അമിതമായ കൈകടത്തലാണ് ഇതിനു കാരണമെന്നും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ. മുംബൈയിൽ എ.ഡി. ഷ്രൊഫ് മെമ്മോറിയൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ശുദ്ധീകരിക്കാനാണ് റിസർവ് ബാങ്കിന്റെ ശ്രമം. എന്നാൽ, അതിനുള്ള പല അധികാരങ്ങളും ബാങ്കിനില്ല. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനോ, ബാങ്കുകളുടെ ലൈസൻസ് നിഷേധിക്കുന്നതിനോ, ബാങ്കുകൾ തമ്മിലുള്ള ലയനം നടപ്പാക്കാനോ ഒന്നും റിസർവ് ബാങ്കിന് അധികാരമില്ല. റിസർവ് ബാങ്കിന്റെ മൂലധന നീക്കിയിരിപ്പ് വർധിപ്പിച്ച് പ്രവർത്തനം ശക്തമാക്കാൻ നോക്കുമ്പോൾ സർക്കാർ ഇതിന്റെ വലിയൊരു പങ്ക് ചോദിച്ചുവാങ്ങുകയാണ്. ബാങ്കിന്റെ സ്വതന്ത്ര പ്രവർത്തനത്തെയാണ് ഇത് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനുമുള്ള പൂർണസ്വാതന്ത്ര്യം റിസർവ് ബാങ്കിന് ലഭിക്കണം. എങ്കിൽ മാത്രമേ ബാങ്കുകൾക്കുണ്ടാകുന്ന വായ്പാനഷ്ടവും മറ്റും ഇല്ലാതാക്കാനും അത്തരം പ്രവൃത്തികളിലേർപ്പെടുന്നവരെ നിയന്ത്രിക്കാനും കഴിയുകയുള്ളൂ. സർക്കാർ മറ്റൊരു പേയ്‌മെന്റ് നിയന്ത്രണ അതോറിറ്റിയെ സൃഷ്ടിക്കുന്നതും റിസർവ്‌ ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരവസരത്തിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2z7XP4V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages