ജബൽപുർ: ‘സവർണ ഡോക്ടർ’ ചികിത്സിക്കണമെന്നാവശ്യപ്പെട്ട് പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഡോക്ടറെ രോഗികളുടെ ബന്ധുക്കൾചേർന്ന് മർദിച്ചു. മധ്യപ്രദേശിലെ ജബൽപുരിലുള്ള സുഭാഷ് ചന്ദ്ര മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ചയാണ് സംഭവം. മർദനമേറ്റ ഡോക്ടർ ഗീതേഷ് റാതറിന്റെ പരാതിയിൽ ഗർഹ പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ രണ്ടു സ്ത്രീകളെ വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ. ഗീതേഷ് ചികിത്സിക്കാൻ ഒരുങ്ങിയപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന പത്തിലധികം പേർ അദ്ദേഹത്തോട് പേരും ജാതിയും ചോദിച്ചു.പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നയാളാണെന്നു പറഞ്ഞപ്പോൾ ‘ഉന്നതജാതി’യിലുള്ള ഡോക്ടർ ചികിത്സിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിൽ ബന്ധുക്കൾ ഡോക്ടറെ മർദിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീകളെ ഇവർ ആശുപത്രിയിൽനിന്നു കൊണ്ടുപോയി. എസ്.സി., എസ്.ടി. (അതിക്രമം തടയൽ) നിയമപ്രകാരവും ഒൗദ്യോഗിക ചുമതല തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2A9G8Ul
via
IFTTT
No comments:
Post a Comment