കറുപ്പുടുത്ത്, മാലയിട്ട്, മലചവിട്ടാനൊരുങ്ങി യുവതികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

കറുപ്പുടുത്ത്, മാലയിട്ട്, മലചവിട്ടാനൊരുങ്ങി യുവതികൾ

ചെറുകുന്ന്(കണ്ണൂർ):ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയെത്തുടർന്ന് മലചവിട്ടാനൊരുങ്ങി യുവതികൾ. കണ്ണൂരിലെ കണ്ണപുരം അയ്യോത്ത് സ്വദേശിയായ രേഷ്മ നിഷാന്താണ് 41 ദിവസം വ്രതമെടുത്ത് അയ്യപ്പദർശനത്തിന് തയ്യാറെടുക്കുന്നവരിൽ ഒരാൾ. സമാനമായി മൂന്നു യുവതികൾകൂടി മലചവിട്ടാനൊരുങ്ങുന്നതായാണ് വിവരം. മത്സ്യവും മാംസവും വെടിഞ്ഞ്, ഭർത്തൃ സാമീപ്യത്തിൽ നിന്നകന്നാണ് അയ്യപ്പദർശനത്തിനായി രേഷ്മ തയ്യാറെടുക്കുന്നത്. വർഷങ്ങളായി മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ടെന്ന് രേഷ്മ പറയുന്നു. സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് രേഷ്മ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇരുമുടിക്കെട്ട് നിറച്ചുതന്നെയാണ് താൻ മലയ്ക്കുപോവുകയെന്നും രേഷ്മ പറയുന്നു.അതേസമയം വാർത്ത പുറത്തുവന്നതിന് പിന്നാലെ രേഷ്മയുടെ വീടിനുമുന്നിൽ ഒരുസംഘം ആളുകൾ പ്രതിഷേധ പ്രകടനം നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2OsOO0T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages