ഡിജിറ്റൽ ടോളിന്റെ പേരിൽ ആറുമാസത്തിനുള്ളിൽ പിരിച്ചത് 12 കോടിരൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ഡിജിറ്റൽ ടോളിന്റെ പേരിൽ ആറുമാസത്തിനുള്ളിൽ പിരിച്ചത് 12 കോടിരൂപ

കോഴിക്കോട് : കേന്ദ്രസർക്കാർ നിർദേശപ്രകാരം പുതുതായി രജിസ്റ്റർ ചെയ്യുന്ന നാലുചക്ര വാഹനങ്ങളിൽ നിർബന്ധമാക്കിയ ഇലക്‌ട്രോണിക് ടോൾ പിരിവ് സംവിധാനത്തിന്റെ പേരിൽ സ്വകാര്യ കമ്പനികൾ നടത്തുന്നത് കോടികളുടെ പണപ്പിരിവ്. ഫാസ്ടാഗ് നിർബന്ധമാക്കിയ 2017 ഡിസംബർ ഒന്നുമുതൽ 2018 ഓഗസ്റ്റ് 31 വരെ 1,90,576 നാലുചക്ര വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10 ശതമാനം ടോൾപ്ലാസകൾ മാത്രമുള്ള കേരളത്തിൽ ഈ കാലയളവിൽ ഫാസ്ടാഗ് സേവനത്തിനായി പിരിച്ചത് 12 കോടിയിലധികം രൂപയും.അതേസമയം, നടപ്പാക്കുന്നതിലെ വ്യക്തതയില്ലായ്മമൂലം നിയമപരമായി ലഭിക്കേണ്ട ടോൾ ഇളവുകൾ യാത്രക്കാർക്ക് നിഷേധിക്കപ്പെടുകയാണ്. സ്വകാര്യകമ്പനികൾ നൽകുന്ന സേവനമായതിനാൽ പരാതികൾക്കു മുന്നിൽ ഗതാഗതവകുപ്പും കൈമലർത്തുന്നു.ആവശ്യക്കാർക്ക് നോ എൻട്രിടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ ടോൾ ബാധ്യത നിയമപ്രകാരം സംസ്ഥാന സർക്കാരിനാണ്. ഇത്തരത്തിൽ സൗജന്യ പാസുള്ളവർക്ക് ഫാസ്ടാഗ് സംവിധാനം നൽകുന്നതിൽ തീരുമാനമായിട്ടില്ല. ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ, കേരളത്തിലെ പി.ഡബ്ല്യു.ഡി. സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്ക്, ഇതിൽ വ്യക്തത വരുത്തണമെന്ന്‌ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമായിട്ടില്ല.തൃശ്ശൂരിലെ പാലിയേക്കര ടോളിൽ മാത്രം 44,000-ത്തോളം പേരാണ് സൗജന്യപാസിന് അർഹർ. ഫാസ്ടാഗ് നിർബന്ധമാക്കിയശേഷം ടോൾ കമ്പനി സൗജന്യപാസ് പുതുക്കുന്നില്ല. ഇതിനെതിരേ ടോൾവിരുദ്ധ സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ജോസഫ് ടാജറ്റ് ജൂലായിൽ ഹൈക്കോടതിയിൽ പരാതി നൽകി. ഓഗസ്റ്റ് 15-നകം പി.ഡബ്ല്യു.ഡി. സെക്രട്ടറി തീരുമാനം അറിയിക്കണമെന്ന് കോടതി അറിയിച്ചെങ്കിലും ഒന്നുമായിട്ടില്ല. നിയമപോരാട്ടവുമായി മുന്നോട്ടുപോകാനാണ് ജോസഫിന്റെ തീരുമാനം.ഡിജിറ്റലായാൽ ഇളവില്ലഇരുവശത്തേക്കുമുള്ള യാത്രകൾക്ക് ഒറ്റ ടിക്കറ്റിലൂടെ ഇളവ് നേടാമെന്നിരിക്കേ, ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ഇൗ ഇളവില്ല. സേവനദാതാക്കളായ ബാങ്കുകളുമായി ബന്ധപ്പെട്ടാലും വ്യക്തമായ മറുപടി ലഭിക്കാറില്ല. വികലാംഗർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിങ്ങനെ ടോൾ ഇളവിന് അർഹരായവർ പുതിയ വാഹനം വാങ്ങുമ്പോൾ ഡീലർമാർ ഫാസ്ടാഗ് പതിപ്പിച്ച് വിടുന്നുണ്ട്. ഇവർക്ക് ഇളവ് നൽകുന്നതിൽ പ്രത്യേക നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡീലർമാരുടെ ന്യായം.എന്താണ് ഫാസ്ടാഗ്?റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി.) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്. ടോൾപ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോൾ മുന്നിലെ ചില്ലിൽ പതിപ്പിച്ച ഇലക്‌ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്‌ ടാഗ് സ്കാൻ ചെയ്ത് പ്രീപെയ്ഡ് അക്കൗണ്ടിൽനിന്ന് പണം ഈടാക്കും.കാറുകൾക്ക് ഫാസ്ടാഗ് സംവിധാനം ലഭ്യമാക്കാൻ 600 രൂപ നൽകണം. ഇതിൽ 400 രൂപ സെക്യൂരിറ്റി നിക്ഷേപവും വിതരണ ചാർജും ജി.എസ്.ടി.യും ചേരുന്നതാണ്. ബാക്കി 200 രൂപ ആദ്യ ടോപ്പ്അപ്പും. പൊതുമേഖലാ, സ്വകാര്യ ബാങ്കുകളാണ് ഫാസ്ടാഗ് സേവനം നൽകുന്നത്. കേരളത്തിൽ ഫാസ്ടാഗ് ടോൾ പിരിവുള്ളത് എറണാകുളത്തെ കുമ്പളം, തൃശ്ശൂരിലെ പാലിയേക്കര, വാളയാറിലെ പാമ്പാംപള്ളം എന്നിവിടങ്ങളിലാണ്.അവലോകനം ഒരു വർഷത്തിനുശേഷം രജിസ്‌ട്രേഷൻ സമയത്ത് വാഹനത്തിൽ ഫാസ്ടാഗ് ഉണ്ടോ എന്ന പരിശോധന മാത്രമാണ് മോട്ടോർവാഹന വകുപ്പ് നടത്തുന്നത്. ഇക്കാര്യത്തിൽ വകുപ്പിന് ഇടപെടാനാവില്ല. ഒരുവർഷം പൂർത്തിയായശേഷം സംവിധാനത്തെക്കുറിച്ച് അവലോകനം നടത്തും.-കെ. പദ്മകുമാർ, ഗതാഗത കമ്മിഷണർ


from mathrubhumi.latestnews.rssfeed https://ift.tt/2AaoCQ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages