സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേയക്ക് : പണിപോകുമെന്ന പേടിയില്‍ മലയാളികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേയക്ക് : പണിപോകുമെന്ന പേടിയില്‍ മലയാളികള്‍

റിയാദ് : പ്രവാസികളെ ആശങ്കയിലാക്കി സൗദി അറേബ്യയില്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ നാട്ടുകാര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള സൗദിവത്കരണ പ്രഖ്യാപനം എത്തി. സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദിവത്കരണം ലക്ഷ്യമിട്ട് 68 പദ്ധതികളാണ് തൊഴില്‍ സാമൂഹിക മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി പ്രഖ്യാപിച്ചത്.

തങ്ങള്‍ ജോലിചെയ്യുന്ന മേഖലയില്‍ സൗദിവത്ക്കരണം നടപ്പാക്കുമോ എന്നുള്ള ആശങ്കയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ . നേരത്തെയുള്ള മേഖലകള്‍ക്ക് പുറമെ, മലയാളികള്‍ അടക്കമുള്ള നൂറു കണക്കിന് പ്രവാസികള്‍ നേരിട്ട് ഇടപെടുന്ന തൊഴിലിടങ്ങളിലേക്കാണ് പുതിയ സൗദിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നത് .ആരോഗ്യം, , കോഫി ഷോപ്പ്, റെസ്റ്ററെന്റ് ,ടെലികമ്മ്യൂണിക്കേഷന്‍, കോണ്‍ട്രാക്ടിംഗ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനാണ് പുതിയ തീരുമാനം.

എന്നാല്‍ റസ്റ്റോറന്റ് എന്നത് മുഴുവന്‍ ഹോട്ടലുകളും ബൂഫിയകളും(ചെറിയ ചായ കട ) ഉള്‍പ്പെടുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മൂന്നുമാസത്തിനകം വ്യക്തതയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ .പെട്രോള്‍ പമ്പുകളില്‍ അടക്കം പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍ എന്നിവടങ്ങളിലെല്ലാം സൗദിവത്കരണവുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ, റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്കും ഇത് കടന്നുവരുന്നുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും.

സര്‍ക്കാര്‍, സര്‍ക്കാരേതര വകുപ്പുകളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും വ്യാപാര സമൂഹവുമായും കൂടിയാലോചിച്ചാണ്
പദ്ധതികള്‍ ഒരുക്കിയിട്ടുള്ളത് . സംരംഭകത്വം ശക്തിപ്പെടുത്താനും തൊഴില്‍ വിപണിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും സ്വദേശികളുടെ തൊഴില്‍ നൈപുണ്യം അഭിവൃദ്ധിപ്പെടുത്താനും ഈ പദ്ധതികള്‍ക്ക് സാധിക്കുമെന്നും വിഷന്‍ 2030 -ലക്ഷ്യമിടുന്ന വിധത്തില്‍ ദേശീയ സമ്പത് വ്യവസ്ഥയുടെ ഉയര്‍ച്ചക്കും തന്ത്രപരമായ പദ്ധതികളുടെ ആസൂത്രണത്തിനും ഇതു വഴിയൊരുക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

അതേസമയം വിദേശികള്‍ക്ക് ഗുണപരമായ കാര്യങ്ങളും ഇന്നലത്തെ പ്രഖ്യാപനത്തില്‍ ഉണ്ട് .വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട്മെന്റിന് അത്യാവശ്യഘട്ടങ്ങളില്‍ തൊഴില്‍ വിസകള്‍ അനുവദിക്കല്‍, സ്വദേശിവത്കരണം നടപ്പാക്കിയവര്‍ക്ക് പാരിതോഷികം നല്‍കല്‍, നിതാഖാത്ത് പദ്ധതിയില്‍ ഗ്രേസ് പിരിയഡ് നടപ്പാക്കല്‍, നിതാഖാത്ത് സേവനങ്ങള്‍ പരിഷ്‌കരിക്കല്‍, പ്ലാറ്റിനം പാക്കേജില്‍ കൂടുതല്‍ സേവനങ്ങള്‍ അനുവദിക്കല്‍, പ്രഫഷനുകള്‍ക്ക് നിതാഖാത്ത് നിശ്ചയിക്കല്‍, തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, തൊഴില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കല്‍ തുടങ്ങിയവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. സ്വദേശികളെ ലഭിക്കാത്ത പ്രൊഫഷനുകളില്‍ റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ ലഘൂകരിക്കാനും ഗാര്‍ഹിക വേലക്കാരുടെ റിക്രൂട്ട്മെന്റ് മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ മാസം (സെപ്റ്റംബര്‍) 12 മുതല്‍ 12 സ്വകാര്യ മേഖലയില്‍ സൗദി വല്‍ക്കരണ പദ്ധതി തൊഴില്‍ മന്ത്രാലയം കര്‍ശനമായി നടപ്പാക്കിവരികയാണ് .ഇതിന്റെ ആദ്യ പാദത്തില്‍ നാല് തൊഴില്‍ മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കിയത് .തുണിക്കട ,പാത്രങ്ങള്‍ ,വാഹനങ്ങളുടെ വില്‍പ്പന കേന്ദ്രം , ഫര്‍ണീച്ചര്‍ കട എന്നീ സ്ഥാപനങ്ങളില്‍ 70 ശതമാനം സൗദി വല്‍ക്കരണം ആണ് നടപ്പാക്കിവരുന്നത് .നവംബറിലും ,ജനുവരി ആദ്യ ആഴ്ചയിലും കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനിരിക്കെയാണ് 68 പദ്ധതികളുമായി വീണ്ടും പ്രവാസികളെ ആശങ്കയിലാക്കി തൊഴില്‍ മന്ത്രാലയം പ്രഖ്യാപനം നടത്തിയിരിക്കുന്നത് . പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷകണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും.

ചെറിയാന്‍ കിടങ്ങന്നൂര്‍ -



from mangalam.com https://ift.tt/2DGtU9H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages