മുന്നില്‍ മരണത്തെ കണ്ടിട്ടും മനോധൈര്യം കൈവിട്ടില്ല; വിമാനത്തിലുള്ളവരെ മുഴുവന്‍ രക്ഷിച്ച് 21കാരന്‍ മരണത്തിന് കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

മുന്നില്‍ മരണത്തെ കണ്ടിട്ടും മനോധൈര്യം കൈവിട്ടില്ല; വിമാനത്തിലുള്ളവരെ മുഴുവന്‍ രക്ഷിച്ച് 21കാരന്‍ മരണത്തിന് കീഴടങ്ങി

സ്വന്തം ജീവന്‍ പോലും നോക്കാതെ ഒരു വിമാനത്തിലെ യാത്രക്കാരെ മുഴുവന്‍ രക്ഷിച്ച യുവാവാണ് ഏവര്‍ക്കും കണ്ണീരോര്‍മ്മയായത്. ഇന്തോനേഷ്യക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരാളായി മാറിയിരിക്കുകയാണ് അന്റോണിയസ് ഗുനാവന്‍ എന്ന 21 കാരന്‍. ഭൂകമ്പം എല്ലാം തകര്‍ത്ത് സംഹാര താണ്ഡവമാടുമ്പോഴാണ് സ്വന്തം ജീവന്‍ പോലും ബലിനല്‍കി അന്തോണിയസ് ഒരു വിമാനത്തിലെ യാത്രക്കാരുടെ മുഴുവന്‍ ജീവിതവും രക്ഷിച്ചത്. ഇന്‍ഡോനീഷ്യയിലെ സുലാവേസി ദ്വീപിലെ പാലു നഗരത്തില്‍ മുത്യാര വിമാനത്താവളത്തിലാണ് സംഭവം.

ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായ വെള്ളിയാഴ്ച വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവറില്‍ അന്റോണിയസായിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നത്. ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ടവറില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. എന്നാല്‍, ഒരു വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്നത് കണ്ട അന്റോണിയസ് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കി വിമാനം പറന്നുയര്‍ന്ന ശേഷം മാത്രമേ അദ്ദേഹം സ്വന്തം ജീവനെക്കുറിച്ച് ആലോചിച്ചുള്ളു.

എന്നാല്‍ സമയം അപ്പോഴേക്കും വളരെ വൈകിയിരുന്നു. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തകര്‍ന്ന് ഒറ്റപ്പെട്ട അന്റോണിയസ് ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ നാല് നിലയുള്ള ടവറില്‍ നിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ മികച്ച ചികിത്സക്കായി ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോവാന്‍ ഒരുങ്ങവെയാണ് മരിച്ചത്. മരണാനന്തരം ഉയര്‍ന്ന റാങ്ക് നല്‍കിയാണ് വിമാനക്കമ്പനി അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്.



from mangalam.com https://ift.tt/2xQ9INf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages