യു.എ.ഇ.യിൽ ഏകീകൃത ഡ്രൈവിങ് ലൈസൻസ് പരിഗണനയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

യു.എ.ഇ.യിൽ ഏകീകൃത ഡ്രൈവിങ് ലൈസൻസ് പരിഗണനയിൽ

ദുബായ്: ഡ്രൈവിങ് ടെസ്റ്റ് ഏകീകരിച്ച് ലൈസൻസ് ലഭിക്കാൻ എല്ലാ എമിറേറ്റുകളിലും പൊതു മാനദണ്ഡങ്ങൾ നടപ്പാക്കാൻ ആലോചന. നിലവിൽ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസൻസ് നേടാൻ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്. ഈ രീതി മാറ്റി ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഒരു ഏകീകൃതസംവിധാനം നിർമിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഖാന്റൂട്ടിൽ നടക്കുന്ന സെർക്കോ മിഡിൽ ഈസ്റ്റിന്റെ വാർഷിക റോഡ് സുരക്ഷാസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഇതിനായി ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഡ്രൈവർ ട്രെയിനിങ്ങ് ആൻഡ് ക്വാളിഫിക്കേഷൻവിഭാഗം ആക്ടിങ് ഡയറക്ടർ ഹിന്ദ് അൽ മുഹൈരി പറഞ്ഞു. വിവിധ എമിറേറ്റുകളുടെ ചട്ടങ്ങളിൽ നിന്ന് മികച്ചവ കണ്ടെത്തി ഡ്രൈവിങ് പരീക്ഷ ഏകീകരിക്കുകയാണ് ലക്ഷ്യം. ഓരോ എമിറേറ്റിലും ഡ്രൈവിങ് പഠിപ്പിക്കുമ്പോൾ തിയറി ക്ലാസുകൾ തൊട്ടു തുടങ്ങുന്ന വ്യത്യാസം, ക്ലാസുകളുടെ എണ്ണത്തിന്റെ കാര്യത്തിലും പഠനരീതിയിലുമെല്ലാം പ്രകടമാണ്. മാത്രമല്ല രാജ്യത്തെത്തുന്ന പ്രവാസികൾ മിക്കവരും അവരവരുടെ രാജ്യത്ത് ഡ്രൈവിങ് പഠനം പൂർത്തിയാക്കി ലൈസൻസ് നേടിയവരുമാണ്. യു.എ.ഇ.യിലെ റോഡുകളും, വാഹനങ്ങളും, ഡ്രൈവിങ്രീതിയും വ്യത്യസ്തമായതിനാൽ പ്രവാസികൾക്ക് തീകച്ചും വിഭിന്നമായ ഡ്രൈവിങ് അനുഭവമാണ് ഇവിടെ ലഭിക്കുക. അതുകൊണ്ട്തന്നെ മികച്ച പരിശീലനം വളരെ അത്യാവശ്യമാണ്. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടെസ്റ്റ് ഇല്ലാതെ തന്നെ ഡ്രൈവിങ് ലൈസൻസ് നൽകുന്ന രീതിയും നിർത്തലാക്കുമെന്ന് ഹിന്ദ് അൽ മുഹൈരി പറഞ്ഞു


from mathrubhumi.latestnews.rssfeed https://ift.tt/2EdIG7U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages