മുംബൈ: എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗത്തിനെതിരെ ആരോപണവുമായി യുവതി രംഗത്ത്. ചേതന്‍ ഭഗത് നടത്തിയ വാട്‌സാപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് എഴുത്തുകാരനെതിരെ യുവതി ആരോപണം ഉയര്‍ത്തിയത്. ചേതന്‍ ഭഗത് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന ആരോപണവുമായാണ് യുവതി രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പു പറഞ്ഞ് ചേതന്‍ ഭഗത് രംഗത്തുവന്നു. സംഭവം സത്യമാണെന്നും, യുവതിയുമായി നടത്തിയ സംഭാഷണം തന്റേതു തന്നെയാണെന്നും ചേതന്‍ ഭഗത് തുറന്നു സമ്മതിച്ചു. യുവതിയോടും സ്വന്തം ഭാര്യയോടും ക്ഷമാപണം നടത്തിയാണ് ചേതന്‍ ഭഗത് കുറിപ്പ് എഴുതിയിരിക്കുന്നത്. സൗഹൃദത്തെ തെറ്റിദ്ധരിച്ച് താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നുവെന്ന് ചേതന്‍ ഭഗത് കുറിച്ചു.
തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വളരെ ആഴത്തിലുള്ള ബന്ധം അവരോടു തോന്നുകയും അത് പങ്കുവെയ്ക്കുകയും ചെയ്തത് തനിക്കു പറ്റിയ മണ്ടത്തരമാണ്. ഭാര്യയോട് ഇക്കാര്യം തുറന്നു സംസാരിക്കുകയും, ഇങ്ങനെ സംഭവിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ അശ്ശീലച്ചുവയോടെ ഒരു വാക്കു പോലുമോ, ചിത്രങ്ങളോ താന്‍ പങ്കുവെച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. എഴുത്തുകാരന്‍ വിവാഹിതനാണെന്ന് ചുണ്ടിക്കാട്ടി യുവതി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. സ്‌ക്രീന്‍ ഷോട്ട് കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
And it goes on. Chetan Bhagat @chetan_bhagat pic.twitter.com/xyI9tSgfMc— 🌈 Sheena (@weeny) October 6, 2018
from mangalam.com https://ift.tt/2IH8uIq
via IFTTT
No comments:
Post a Comment