ശബരിമല സ്ത്രീപ്രവേശനം: ഇന്ന് റിവ്യൂ ഹര്‍ജി നല്‍കിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ശബരിമല സ്ത്രീപ്രവേശനം: ഇന്ന് റിവ്യൂ ഹര്‍ജി നല്‍കിയേക്കും

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയിൽ ഇന്ന് പുനപരിശോധനാ ഹർജികൾ നൽകിയേക്കും. പീപ്പിൾ ഫോർ ധർമ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നിവരാണ് ഹർജി നൽകുന്നത്.ക്ഷേത്രാചാരങ്ങളിൽ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നൽകാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയിൽ അപേക്ഷ ജഡ്ജിമാർ പരിഗണിക്കൂ.അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാൽ ചീഫ് ജസ്റ്റിസിന് നേരത്തെ ഹർജി പരിഗണിക്കാൻ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക. അതേസമയം ശബരിമലയിൽ ഈ മാസം നട തുറക്കുമ്പോൾ വനിതാപോലീസിനെ വിന്യസിക്കില്ല. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസ് മല കയറൂ. സുരക്ഷ ക്രമീകരണങ്ങൾ ഇന്ന് ഡിജിപിയുമായിചർച്ച ചെയ്യുന്ന ദേവസ്വം ബോർഡ് വിധിയുടെ തുടർനടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ശബരിമല വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ തുടരുന്നതിനിടെബോർഡ് പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2IGzibA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages