3500 തൊഴിലാളികള്‍, 250 എൻജിനീയർമാർ; പട്ടേല്‍ പ്രതിമ അവസാനഘട്ടത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

3500 തൊഴിലാളികള്‍, 250 എൻജിനീയർമാർ; പട്ടേല്‍ പ്രതിമ അവസാനഘട്ടത്തില്‍

വഡോദര: ഗുജറാത്തിലെ നർമദയിൽ നിർമിക്കുന്ന സർദാർ വല്ലാഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമ അവസാനഘട്ട മിനുക്കുപണിയിൽ. ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എൻ.സിങും മറ്റു ഉദ്യോഗസ്ഥരും ഞായറാഴ്ച നർമദയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഈ മാസം 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം നടത്തും. 3500 ഓളം തൊഴിലാളികളും 250 എൻജിനീയർമാരുമാണ് പ്രതിമയുടെ നിർമാണത്തിനായി പ്രവർത്തിക്കുന്നത്. 182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന പേരിലാകും ഇത് അറിയപ്പെടുക. നർമദ നദിയിലെ സർദാർ സരോവർ അക്കെട്ടിനോട് ചേർന്ന് സാധുബേട് ദ്വീപിലാണ് പട്ടേൽ സ്മാരകം ഉയരുന്നത്. പ്രതിമയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. ഞങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒക്ടോബർ 31 ന് തന്നെ ഉദ്ഘാടനം നടത്തുമെന്നും സന്ദർശനത്തിന് ശേഷം ജെ.എൻ.സിങ് പ്രതികരിച്ചു. 3000 കോടി ചിലവിൽ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെയാണ് പ്രതിമയുടെ നിർമാണം. 33,000 ടൺ ഉരുക്ക് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OfySyX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages