ഗുവാഹാട്ടി: സ്വീകരണത്തിന്റെ ഭാഗമായിആനപ്പുറത്ത് കയറ്റി എഴുന്നള്ളിക്കുന്നതിനിടെ അസംഡപ്യൂട്ടി സ്പീക്കർ കൃപാനാഥ് മല്ല ആനപ്പുറത്തു നിന്ന് വീണു.ഞായറാഴ്ചയാണ് സംഭവം. #WATCH: Newly-elected deputy speaker of Assam assembly Kripanath Mallah falls off an elephant. He was being welcomed by his supporters in Ratabari, his own constituency, in Karimganj district. The deputy speaker was unhurt in the incident. (06.10.2018) #Assam pic.twitter.com/2UYHkS7zvx — ANI (@ANI) 8 October 2018 ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയ മല്ലയ്ക്ക് അനുയായികൾ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. സ്വീകരണത്തോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രയിൽ മല്ലയെ ആനപ്പുറത്തെഴുന്നെള്ളിക്കാൻ ഒരുങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. ആയിരക്കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ കൃപാനാഥ് മല്ല ഘോഷയാത്രക്കായി ആനപ്പുറത്തു കയറി. കയറിയുടൻ തന്നെ ആൾക്കൂട്ടം കണ്ട് പരിഭ്രാന്തിയിലായ ആന വേഗത്തിൽ നടന്നു. ഇതിനിടെ പിടിവിട്ട മല്ല ആനപ്പുറത്തു നിന്ന് പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു. താഴെ വീണെങ്കിലും മല്ലയ്ക്ക് പരിക്കൊന്നും സംഭവിച്ചില്ല. ബിജെപിയുടെ നിയമസഭാ അംഗമാണ് മല്ല.
from mathrubhumi.latestnews.rssfeed https://ift.tt/2ODgrDZ
via
IFTTT
No comments:
Post a Comment