സന്നിധാനം: നടപ്പന്തിയിലെത്തിയ അമ്പതുകഴിഞ്ഞ സ്ത്രീക്കെതിരെ പ്രതിഷേധം. നടപ്പന്തലിലെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് അവിടെയുണ്ടായിരുന്ന ചിലർക്ക് സംശയം തോന്നിയതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്. വളരെപ്പെട്ടന്നാണ് സമാധാന അന്തരീക്ഷം മാറി നടപ്പന്തലിൽ പ്രതിഷേധമുയർന്നത്. പതിനെട്ടാംപടിക്ക് വളരെ അടുത്ത് വരെ അവർ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശരണം വിളികൾ മുഴക്കി ഒരുകൂട്ടം ഭക്തർ സംഘടിച്ചതും പ്രതിഷേധിച്ചതും. ഒരു യുവതി വലിയ നടപ്പന്തലിൽ എത്തിയെന്ന സംശയത്തെത്തുടർന്നാണ് ഭക്തർ പ്രതിഷേധിച്ചത്. സ്ത്രീക്ക് അമ്പത് വയസിന് മുകളിൽ പ്രായമുണ്ടെന്ന് പോലീസ് പറയുകയും അവർ ഐഡി കാർഡ് കാണിച്ചതോടെ പ്രായം സ്ഥിരീകരിക്കുകയും ചെയ്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്തായാലും പോലീസ് സുരക്ഷയോടെ മാത്രമാണ് അവർക്ക് പതിനെട്ടാം പടി കയറാനായത്. പ്രകോപന സാധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണവലയം തീർത്തിരുന്നു.തമിഴ്നാട് സ്വദേശിനിയായ ലത എന്ന അമ്പത്തിരണ്ടുകാരിക്കാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. ഭർത്താവിനും മകനുമൊപ്പമാണ് ഇവർ എത്തിയത്. യുവതികളായ പത്തിലധികം പേർ ഇന്ന് ക്ഷേത്രദർശനത്തിനെത്തുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് വ്യാപക പ്രചാരണമാണ് ശബരിമലയിൽ നടക്കുന്നത്. ഏതു സമയത്തും പ്രതിഷേധത്തിന് തയ്യാറായാണ് ഭക്തർ എന്ന സൂചനയും സന്നിധാനത്ത് നിന്ന് ലഭിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2AkhDE7
via
IFTTT
No comments:
Post a Comment