ന്യൂഡൽഹി: ദസറ ചടങ്ങിനിടെ ട്രെയിൻ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി അറുപതിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഇന്ത്യൻ റെയിൽവെ. പരിപാടി സംഘടിപ്പിച്ച സ്ഥലം റെയിൽവെയുടെ പരിധിയിൽപ്പെട്ടതല്ല. സംഘാടകർ ചടങ്ങ് സംബന്ധിച്ച് ഒരറിയിപ്പും നൽകിയിട്ടില്ലെന്നും വടക്കൻ റെയിൽവെ വാക്താവ് ദീപക് കുമാർ പ്രസ്താവനയിലൂടെ അറിയിച്ചു. റെയിൽവെയിൽ നിന്ന് യാതൊരു തരത്തിലുള്ള അനുമതികളും ആർക്കും നൽകിയിട്ടില്ല. പരിപാടികരുടെ സംഘാടകരോ ഭരണാധികാരികളോ ഒരു വിവരവും തങ്ങളെ അറിയിക്കുകയും ചെയ്തിട്ടില്ല. അപകടം നടന്ന സമയം റെയിൽവെ ലെവൽ ക്രോസിങ് അടച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്ന് നിമിഷങ്ങൾക്കം ലോക്കോ പൈല്റ്റ് അമൃത്സർ സ്റ്റേഷൻ മാസ്റ്ററെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ട്രാക്കിൽ വൻ ജനക്കൂട്ടം ഉണ്ടായിരുന്നതായും ലോക്കോ പൈലറ്റ് അറിയിച്ചിട്ടുണ്ടെന്നും ഒരു മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തെ തുടർന്ന് ലോക്കോ പൈലറ്റിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു അപകടം. അമൃത്സറിലെ ജോടാ ഫാടകിൽ റെയിൽവെപ്പാളത്തിൽ ദസറയുടെ ഭാഗമായുള്ള രാവൺ ദഹൻ ചടങ്ങ് കണ്ടുകൊണ്ടിരിക്കുന്നവർക്കിടയിലേക്ക് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നു. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ച കാരണം ട്രെയിനിന്റെ ശബ്ദം ആളുകൾ കേട്ടിരുന്നില്ല. റെയിൽവെ ട്രാക്കിനോടുചേർന്നായിരുന്നു പരിപാടിയുടെ വേദി.
from mathrubhumi.latestnews.rssfeed https://ift.tt/2OxvWOq
via
IFTTT
No comments:
Post a Comment