മുംബൈ: ഉത്തർപ്രദേശിലെ കർഷകർക്ക് ആശ്വാസമേകി ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ. യുപിയിലെ 850 ഓളം കർഷകരുടെ ബാങ്ക് വായ്പ അമിതാഭ് ബച്ചൻ ഏറ്റെടുത്ത് തിരച്ചടക്കും. അടുത്തിടെ അദ്ദേഹം മഹാരാഷ്ട്രയിലെ 350 കർഷകരുടെ വായ്പ തിരിച്ചടച്ചിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാകുന്ന കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നത് സംതൃപ്തി തോന്നുന്ന ഒന്നാണെന്ന് ബച്ചൻ പറഞ്ഞു. മഹാരാഷ്ട്രയിൽ ഞാൻ നടത്തിയ ചെറിയൊരു ഇടപെടലിലൂടെ നിരവധി കുടുംബങ്ങളെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്താനായി. തന്റെ പ്രവർത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി. മഹാരാഷ്ട്രയെ കൂടാതെ ആന്ധ്രപ്രദേശ്, വിദർഭ എന്നിവടങ്ങളിലെ കർഷകർക്കും തന്റെ ഇടപെടൽ സഹായകരമായിട്ടുണ്ട്. ഉത്തർപ്രദേശിൽ 850 കർഷകരുടെ വായ്പയാണ് അടച്ചുതീർക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് അഞ്ചര കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്. കൂടാതെ അമിതാബ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഖ ക്രോർപതി എന്ന പരിപാടിയിൽ പങ്കെടുത്ത അജീത് സിങ്ങിനും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാകുന്നതിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് അജീത് സിങ്ങ്.
from mathrubhumi.latestnews.rssfeed https://ift.tt/2Aj3wig
via
IFTTT
No comments:
Post a Comment