പമ്പ: ഞായറാഴ്ച രാവിലെ ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി.തെലങ്കാന സ്വദേശികളായ വാസന്തി,ആദിശേഷൻഎന്നിവരാണ് ദർശനത്തിന് എത്തിയത്.ഇവർക്ക് 41ഉം 42 ഉം വയസ്സുണ്ടെന്നാണ് ലഭിക്കുന്ന സൂചന. യുവതികളുടെ പ്രവേശനത്തിന് എതിരെ ശരണം വിളിച്ച് പ്രതിഷേധിക്കുന്ന ഭക്തർ. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ ഭക്തർ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു.മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ഭക്തർ ഇവരോട് ആധാർ കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസ്സിൽ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. യുവതികളുടെ പ്രവേശനത്തിന് എതിരെ വഴിയിൽ കിടന്ന് പ്രതിഷേധിക്കുന്ന ഭക്തർ. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തർ വഴിയിൽ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തെലങ്കാനയിൽനിന്നുള്ള തീർഥാടക സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും ശബരിമലയിലെ സാഹചര്യം അറിയാതെയാണ് തങ്ങൾ എത്തിയതെന്നു പറഞ്ഞതായും ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിവരികയും വാഹനം നിർത്തിയിട്ടിരിക്കുന്ന നിലയ്ക്കലിൽ തങ്ങളെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ശ്രീജിത്ത് കൂട്ടിച്ചേർത്തു.തുടർന്ന് യുവതികളെപമ്പാ കൺട്രോൾ റൂമിലേക്ക് കൊണ്ടുപോയി.ആചാരം ലഘിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് അവർ വ്യക്തമാക്കിയെന്നും ഐ ജി പറഞ്ഞു ശനിയാഴ്ച കൊല്ലം സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവുമായ എസ് പി മഞ്ജു ശബരിമല ദർശനത്തിനെത്തിയിരുന്നു. എന്നാൽ മോശം കാലാവസ്ഥയെയും പ്രതിഷേധത്തെയും തുടർന്ന് ദർശനത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. content highlights:devotees protested two women from andhra returned from sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2AlQhxD
via
IFTTT
No comments:
Post a Comment