ന്യൂഡൽഹി: പോലീസ് സ്മൃതി ദിനത്തിൽ പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ചാണക്യപുരിയിൽ ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പോലീസ് ഉദ്യോഗസ്ഥരുടെത്യാഗപൂർണ്ണമായ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി വിതുമ്പി. കണ്ഠമിടറി വാക്കുകൾ ഉച്ചരിച്ച അദ്ദേഹം അൽപനേരത്തേക്ക് നിശബ്ദനായി സദസ്സിനു മുന്നിൽ നിന്നു. "ജമ്മുകശ്മീരിൽ സമാധാനം കൈവരിക്കാൻ പ്രയത്നിക്കുന്ന, തീവ്രവാദത്തിനെതിരേ പോരാടുന്ന ഓരോ ജവാനെയും സ്മരിക്കേണ്ട ദിനമാണിന്ന്. നക്സൽ ബാധിതപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജവാൻമാർ വലിയ സേവനമാണ് ചെയ്യുന്നത്. ഇവരുടെയെല്ലാം പ്രയത്നഫലമായാണ് നക്സൽബാധിത പ്രദേശങ്ങളുടെ എണ്ണം കുറയുന്നത്",പ്രധാനമന്ത്രി പറഞ്ഞു. ഒക്ടോബർ 21 ദേശീയ പോലീസ് ദിനമായാണ് ആചരിക്കുന്നത്. 1959ലെ ചൈനീസ് സേനയുടെ ആക്രണത്തിൽ രക്തസാക്ഷിത്വം വഹിച്ച 10 പോലീസുകാരുടെ സ്മരണ പുതുക്കിയാണ് രാജ്യം പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്. #WATCH live from Delhi: PM Narendra Modi addresses the gathering at National Police Memorial on National Police Day. https://t.co/Fcdn2H1La1 — ANI (@ANI) October 21, 2018
from mathrubhumi.latestnews.rssfeed https://ift.tt/2AlESxM
via
IFTTT
No comments:
Post a Comment