കോഴിക്കോട്: ശബരിമല വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന അന്തർസംസ്ഥാന തീർഥാടന വിഷയത്തിൽപ്പെടുന്നതാണെന്നും കേന്ദ്രസർക്കാരിന് ഇടപെടണമെങ്കിൽ സംസ്ഥാനസർക്കാർ പ്രമേയം പാസാക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി.എസ്.ശ്രീധരൻപിള്ള ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക പ്രമേയം പാസാക്കിയാൽ മാത്രമെ കേന്ദ്രസർക്കാരിന് ഇടപെടാനാകു. കേന്ദ്രം ഇടപെടാൻ തയ്യാറാണ്. സംസ്ഥാനം പ്രമേയം പാസാക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിനെ ഈ വിഷയത്തിൽ ഇടപെടുത്തി വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിന് പരിമിതിയുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. യുഡിഎഫും എൽഡിഎഫും സമരം അട്ടിമറിക്കുകയാണെന്നും സമരത്തിൽ പങ്കെടുക്കാനെത്തിയ യുഡിഎഫ് പാതിവഴിയിൽ ഉപേക്ഷിച്ചു പോയതിനെ കുറിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐസിസിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു. പാർട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തിൽ പങ്കെടുക്കണ്ട എന്ന് എഐസിസി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. നിലയ്ക്കലിൽ മാധ്യമപ്രവർത്തകരുടെ നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നതായി ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ ഏതു വിധേനയും ശ്രമം തുടരുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ഒരു സമവായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2S5lCLG
via
IFTTT
No comments:
Post a Comment