ആരോപണം കള്ളം: നിയമനടപടി സ്വീകരിക്കുമെന്ന്‌ എം.ജെ അക്ബര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ആരോപണം കള്ളം: നിയമനടപടി സ്വീകരിക്കുമെന്ന്‌ എം.ജെ അക്ബര്‍

ന്യൂഡൽഹി: തനിക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തുമാണെന്ന് എം.ജെ അക്ബർ വ്യക്തമാക്കി. നുണകൾക്ക് കാലുകളില്ല. പക്ഷെ അവയിൽ വിഷം അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾക്ക് മുൻപ് മാത്രം ഉയർന്നുവന്നത്. ഇതിൽ എന്തെങ്കിലും അജണ്ടകൾ ഉണ്ടോ. തീർത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ തന്റെ യശസ്സിനും സൽപ്പേരിനും വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. താൻ നീന്തൽ കുളത്തിൽ ഉപദ്രവിച്ചു എന്നാണ് ഒരു ആരോപണം. തനിക്ക് നീന്താൻ പോലും അറിയില്ല. പലതും ഒരു തെളിവുമില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്നും എം.ജെ അക്ബർ വ്യക്തമാക്കി. പല ആരോപണങ്ങളും എടുത്ത് പറഞ്ഞ് അക്ബർ നിഷേധിച്ചു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പതിനൊന്ന് വനിതാമാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഇതേ തുടർന്ന് ആഫ്രിക്കൻ പര്യടനത്തിലായിരുന്ന അക്ബറിനോട് സന്ദർശനം വെട്ടിച്ചുരുക്കി തിരികെ വരാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. മുൻമാധ്യമപ്രവർത്തകനായഅക്ബറിനെതിരെ ആരോപണം ഉന്നയിച്ചെത്തിയവരിൽ വിദേശമാധ്യമപ്രവർത്തകയും ഉൾപ്പെടുന്നുണ്ട്. ഒക്ടോബർ എട്ടിന് പ്രിയാരമണി എന്ന മാധ്യമപ്രവർത്തകയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തൽ പുറത്തെത്തിയത്. ഒരു വർഷം മുമ്പ് ഒരു പ്രമുഖ മാസികയിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പ്രിയാ രമണി ലേഖനം എഴുതിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OoxslS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages