തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതി. വീട്ടമ്മക്കെതിരെ പരാതി നല്‍കിയ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രവര്‍ത്തകന്‍ സുനില്‍കുമാറാണ് വീണ്ടും പോലീസില്‍ സമീപിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ വീട്ടമ്മ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.
സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിഷേധത്തിനിടെ ചെറുകോല്‍പുഴ സ്വദേശിനി മണിയമ്മയുടെ ഈ പരാമര്‍ശനമാണ് വിവാദത്തിനിടയാക്കിയത്. വീഡിയോ സഹിതം എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായ സുനില്‍ കുമാറാണ് ആറന്മുള പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പരാതിയില്‍ പോലീസ് കേസ്സെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മണിയമ്മ മറ്റൊരു വീഡിയേ സന്ദേശത്തിലൂടെ ഖേദപ്രകടനം നടത്തിയത്. മണിയമ്മക്കെതിരെ വ്യാപകമായി സമൂഹമാധ്യമത്തില്‍ ഭീഷണി ഉയര്‍ന്നിരുന്നു.
വാദപ്രതിവാദങ്ങള്‍ക്കിടെ മണിയമ്മ നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് വിവരം. മണിയമ്മയെ ബന്ധപ്പെടാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെ ഫോണ്‍ ഓഫ് ആണ്. പ്രതികരിക്കാനില്ലെന്ന് ബന്ധുക്കളും പ്രതികരിച്ചിരുന്നു.
from mangalam.com https://ift.tt/2P00M1s
via IFTTT
No comments:
Post a Comment