മദ്യം വീട്ടില്‍ എത്തിക്കുന്ന പദ്ധതിയുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

മദ്യം വീട്ടില്‍ എത്തിക്കുന്ന പദ്ധതിയുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഇനി മദ്യത്തിനും ഹോം ഡെലിവറി. മദ്യം വീട്ടു പടിക്കല്‍ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍. മദ്യം വീട്ടില്‍ എത്തിക്കുന്ന പദ്ധതിക്കായി മദ്യനയത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്ന് മഹാരാഷ്ട്രയിലെ എക്‌സൈസ് വകുപ്പ് മന്ത്രി ചന്ദ്രഖേര്‍ ബവന്‍കുലെ വ്യക്തമാക്കി. പദ്ധതി നിലവില്‍ വരുന്നതോടെ രാജ്യത്ത് ആദ്യമായി മദ്യം വീട്ടുപടിക്കല്‍ എത്തുന്ന സംസ്ഥാനമായി മഹാരാഷ്ട്ര മാറും.

മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളില്‍ നൂറുകണക്കിന് പേരാണ് ദിവസവും മരിക്കുന്നത്. ഇത്തരം അപകടങ്ങളുടെ നിരക്ക് കുറയ്ക്കാനാണ് മദ്യത്തിന് ഹോം ഡെലിവറി ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മദ്യ വ്യവസായ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായിരിക്കും പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ സാധനങ്ങള്‍ ഡെലിവര്‍ ചെയ്യുന്ന മാതൃകയിലായിരിക്കും മദ്യം ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്.

25 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ വില്‍ക്കൂ. നിയമപരമായി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്ന് ഉറപ്പാക്കിയും ആധാര്‍ നമ്പര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയും മാത്രമേ മദ്യം വില്‍ക്കൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2Ekzkr4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages