റഫാല്‍: വിവരങ്ങള്‍ പുറത്തുവിടുന്നത് അപ്രായോഗികം - രാജ്‌നാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

റഫാല്‍: വിവരങ്ങള്‍ പുറത്തുവിടുന്നത് അപ്രായോഗികം - രാജ്‌നാഥ്

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമാക്കണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അപ്രായോഗികമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇടപാടിനെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷംശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റഫാൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടാക്കിയ കരാർ സംബന്ധിച്ച എല്ലാ വിവരങ്ങളുംപുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കും. മുൻ സർക്കാരുകളുടെ കാലത്തും ഇത്തരത്തിൽ തന്നെയാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. നുണകൾ പ്രചരിപ്പിച്ച് അധികാരത്തിൽ വരാനാണ് പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതെന്നുംരാജ്നാഥ് സിങ് ആരോപിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അതിർത്തിയിൽശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചു. ഇസ്രയേലിന്റെ മാതൃകയിൽഅത്യാധുനിക അതിർത്തി സുരക്ഷാ സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. കരയും കടലും ഉൾപ്പെടുന്ന 22,000 കിലോമീറ്റർ വരുന്ന അതിർത്തി മേഖലയിൽവേലി നിർമിക്കുന്നത് സാധ്യമായ കാര്യമല്ല. അതുകൊണ്ടാണ് ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായാണ് സർക്ക് പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൊബൈൽ നിർമിക്കുന്ന മൂന്ന് ഫാക്ടറികൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തി നാലു വർഷത്തിനുള്ളിൽ 100 പുതിയ മൊബൈൽ ഫാക്ടറികൾ രാജ്യത്തുണ്ടായതായും രാജ്നാഥ് സിങ് അവകാശപ്പെട്ടു. Content Highlighsts:Rafale deal, Rajnath Singh, BJP, Congress


from mathrubhumi.latestnews.rssfeed https://ift.tt/2y54xYW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages