ജക്കാർത്ത: അന്റോണിയസ് ഗുനാവൻ എന്ന 21 കാരനായ എയർ ട്രാഫിക്ക് കൺട്രോളർ ഇനി ഇൻഡോനീഷ്യക്കാർക്ക് അനശ്വരമായ ഒരോർമയാണ്. കാരണം ഭൂകമ്പം എല്ലാം തകർത്ത് സംഹാര താണ്ഡവമാടുമ്പോഴും സ്വന്തം ജീവൻ പോലും ബലിനൽകി അന്തോണിയസ് രക്ഷിച്ചത് ഒരു വിമാനത്തിലെ യാത്രക്കാരുടെ ജീവിതങ്ങളാണ്. ഇൻഡോനീഷ്യയിലെ സുലാവേസി ദ്വീപിലെ പാലു നഗരത്തിൽ മുത്യാര വിമാനത്താവളത്തിലാണ് അന്റോണിയസ് ജോലി ചെയ്തിരുന്നത്. നിരന്തരമായ വലിയ ഭൂകമ്പങ്ങൾ നഗരത്തെ തകർത്തുകളഞ്ഞ വെള്ളിയാഴ്ച വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോൾ ടവറിൽ അന്റോണിയസായിരുന്നു ചുമതലയിൽ ഉണ്ടായിരുന്നത്. ഭൂകമ്പം വിമാനത്താവളത്തെയും തകർക്കാൻ തുടങ്ങിയപ്പോൾ സഹപ്രവർത്തകരെല്ലാം ടവറിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. എന്നൽ, ഒരു വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നത് കണ്ട അന്റോണിയസ് പുറത്തിറങ്ങാൻ തയ്യാറായില്ല. കൃത്യമായി നിർദേശങ്ങൾ നൽകി വിമാനം പറന്നുയർന്ന ശേഷം മാത്രമേ അദ്ദേഹം സ്വന്തം ജീവനെക്കുറിച്ച് ആലോചിച്ചുള്ളു. അപ്പോഴേക്കും ഭൂകമ്പം വിമാനത്താവളത്തെയും തകർത്തിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തകർന്ന് ഒറ്റപ്പെട്ട അന്റോണിയസ് ജീവൻ നിലനിർത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ നാല് നിലയുള്ള ടവറിൽ നിന്ന് ചാടി. നിലത്ത് പതിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. രക്ഷാപ്രവർത്തകർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ മികച്ച ചികിത്സക്കായി ഹെലിക്കോപ്റ്ററിൽ കൊണ്ടുപോവാൻ ഒരുങ്ങവെയാണ് മരിച്ചത്. മരണാനന്തരം ഉയർന്ന റാങ്ക് നൽകിയാണ് വിമാനക്കമ്പനി അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിടച്ചത്. ഇൻഡോനീഷ്യൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് അന്റോണിയസിന്റെ വാർത്ത റിപ്പോർട്ടു ചെയ്തത്. content highlights:Indonesian Air Traffic Controller Helps Flight Take Off During Earthquake, Dies
from mathrubhumi.latestnews.rssfeed https://ift.tt/2RaJE7v
via
IFTTT
No comments:
Post a Comment