പാകിസ്താനെ നാലായി വിഭജിക്കണം- സുബ്രഹ്മണ്യന്‍ സ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

പാകിസ്താനെ നാലായി വിഭജിക്കണം- സുബ്രഹ്മണ്യന്‍ സ്വാമി

അഗർത്തല: പാകിസ്താനെ നാലായി വിഭജിക്കണമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. സിന്ധ്, ബലൂചിസ്താൻ, പഖ്തൂൺ. വെസ്റ്റ് പാകിസ്താൻ എന്നിങ്ങനെ ആരാജ്യത്തെ വിഭജിച്ച് ആദ്യ മൂന്ന് ഭാഗങ്ങൾ ഇന്ത്യയ്ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ - പാക് സംഘർഷത്തിന് പരിഹാരം ഇത് മാത്രമാണെന്ന് അഗർത്തലയിൽ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താൻ ഭരിക്കുന്നത് സൈന്യവും ചാരസംഘടനയായ ഐ.എസ്.ഐയും ഭീകരരുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇമ്രാൻഖാൻ പ്രധാനമന്ത്രിയായി തുടരുന്നത് കടലാസിൽ മാത്രമാണ്. സൈന്യവും ഐ.എസ്.ഐയും ഭീകരരും ഭരിക്കുന്ന പാകിസ്താനിലെ പ്യൂൺ മാത്രമാണ് ഇമ്രാൻ ഖാനെന്നും അദ്ദേഹം പരിഹസിച്ചു. നാല് വർഷത്തിനിടെ എൻ.ഡി.എ സർക്കാർ നിരവധി നല്ലകാര്യങ്ങൾ ചെയ്തു. രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കും. ഹിന്ദുത്വവും അഴിമതിക്കെതിരായ നിലപാടും ഉയർത്തിക്കാട്ടിയാവും ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുക. രാമക്ഷേത്രം നിർമ്മിക്കാൻ ബി.ജെ.പിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ടു ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2DSPDvl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages