പാക്കിസ്ഥാന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു പറന്നു; സൈന്യം വെടിയുതിര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

പാക്കിസ്ഥാന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു പറന്നു; സൈന്യം വെടിയുതിര്‍ത്തു

ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നു. കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക് ഹെലികോപ്റ്റര്‍ പറന്നത്. ഞായറാഴ്ച ഉച്ചയോടെ വെള്ള നിറത്തിലുള്ള ഒരു പാക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. പാക് ഹെലികോപ്റ്ററിന്റെ പൈലറ്റിനെ അതിര്‍ത്തി ലംഘനം അറിയിക്കാന്‍ 15 മറാത്ത ലൈറ്റ് ഇന്‍ഫന്ററി വിഭാഗം വെടിയുതിര്‍ത്തു.

ഉച്ചയ്ക്ക് 12:13ന് വ്യേമാതിര്‍ത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്റര്‍ കാല്‍ കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പറന്നു. തുടര്‍ന്ന് തിരിച്ച് പാക് വ്യോമാതിര്‍ത്തിയിലേക്ക് തന്നെ ഹെലികോപ്റ്റര്‍ മടങ്ങി. നിയന്ത്രണ രേഖ മറികടന്ന് ഒരു കിലോമീറ്ററിനുള്ളില്‍ സൈനിക വിമാനങ്ങള്‍ പറക്കരുതെന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കരാര്‍. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ സൈനിക വിമാനം അതിര്‍ത്തി ലംഘിച്ച് പറന്നത് ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഗൗരവത്തോടെയാണ് കാണുന്നത്.

പാക് ഹെലിക്കോപ്റ്റര്‍ നിയന്ത്രണ രേഖ മറികടന്ന് മുന്നൂറ് മീറ്ററോളം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ മിലിട്ടറി വിമാനവും ഇത്തരത്തില്‍ അതിര്‍ത്തി ലംഘിച്ച് പറന്നിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1991ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം സൈനിക വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് ഒരു കിലോമീറ്ററിനുള്ളിലും യാത്രാ വിമാനങ്ങള്‍ 10 കിലോമീറ്ററിനുള്ളിലും പറക്കരുതെന്നാണ് പരസ്പര ധാരണ.



from mangalam.com https://ift.tt/2zFj93s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages