കോട്ടയം: ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത് കൊലകേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയതെന്നാണ് വെളിപ്പെടുത്തല്‍. 2011ല്‍ കര്‍ഷക നേതാവ് തോമസ് എന്ന് വിളിക്കുന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി.
വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചത് സജി ആയിരുന്നു വൈദികനൊപ്പം സജി മഠത്തിനകത്തും കയറുകയും ചെയ്തു. കോഴി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യവും തര്‍ക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് പിന്നില്‍ സജിക്ക് പങ്കുണ്ടെന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്. തന്റെ മുന്‍ ഇടവക അംങ്കമാണെന്ന് പറഞ്ഞാണ് വൈദികന്‍ മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്.
സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചു. ഇടവക വികാരി ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആദ്യ ഘട്ടത്തില്‍ ഫാ.നിക്കോളാസ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുകയും പിന്നീട് ബിഷപ്പിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഇടപെടലുകള്‍നടത്തിയെന്ന് ആരോപണം ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ നേരിടുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈദികനൊപ്പം എത്തിയത് കൊലക്കേസ് പ്രതിയാണെന്ന വിവരം പുറത്തുവന്നിട്ടുള്ളത്.
from mangalam.com https://ift.tt/2Nc7Gfb
via IFTTT
No comments:
Post a Comment