ശബരിമല: പുനഃപരിശോധനാ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ശബരിമല: പുനഃപരിശോധനാ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് സ്വതന്ത്ര്യമായ തീരുമാനം എടുക്കാം. സർക്കാരിന്റെ നയം ദേവസ്വം ബോർഡിൽ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല. അതു മാത്രമേ തനിക്ക് പറയാൻ കഴിയുകയുള്ളു. ദേവസ്വം ബോർഡിനോ സ്വകാര്യ വ്യക്തികൾക്കോ അപ്പീൽ പോകാനുള്ള അവകാശമുണ്ട്. നിയമപരമായി ഏതറ്റം വരെയും ആർക്കും പോകാം. അതിന് സർക്കാർ തടസ്സമല്ലെന്നും കടകംപള്ളി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹർജി നൽകണമോ എന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് യോഗംചേർന്ന് തീരുമാനിക്കുമെന്ന് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/2y0TQqh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages