ശ്രീനഗർ: പാകിസ്താന്റെ ഹെലിക്കോപ്റ്റർ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് സംഭവം. ഇന്ത്യൻ സൈന്യം ഹെലിക്കോപ്റ്റർ വെടിവച്ചു വീഴ്ത്താൻ ശ്രമിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വ്യാമാതിർത്തി ലംഘിച്ച പാക് ഹെലിക്കോപ്റ്ററിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കാനും വ്യോമാതിർത്തി ലംഘിക്കപ്പെട്ടാൽ തിരിച്ചടിക്കാൻ എത്രസമയമെടുക്കുമെന്ന് മനസിലാക്കാനും പാക് ഹെലിക്കോപ്റ്ററുകൾ വ്യോമാതിർത്തിയോട് ചേർന്ന് പറക്കുക സാധാരണമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ വ്യക്തമായ വ്യോമാതിർത്തി ലംഘനം തന്നെയാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ഈ വർഷം ആദ്യം പാകിസ്താന്റെ സൈനിക ഹെലിക്കോപ്റ്റർ പൂഞ്ച് മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുവരെ എത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ 1991 ൽ ഒപ്പുവച്ച കരാർ ലംഘിച്ചായിരുന്നു ഇത്. യുദ്ധവിമാനങ്ങൾ ഇരുരാജ്യങ്ങളുടെയും വ്യോമാതിർത്തിയുടെ പത്ത് കിലോമീറ്റർ പരിധിയിലും മറ്റ് വിമാനങ്ങൾ ഒരു കിലോമീറ്റർ പരിധിയിലും പ്രവേശിക്കരുതെന്ന് വ്യവസ്ഥചെയ്യുന്നതായിരുന്നു 1991 ലെ കരാർ. #WATCH A Pakistani helicopter violated Indian airspace in Poonch sector of #JammuAndKashmir pic.twitter.com/O4QHxCf7CR — ANI (@ANI) September 30, 2018
from mathrubhumi.latestnews.rssfeed https://ift.tt/2NSrDwS
via
IFTTT
No comments:
Post a Comment