ജക്കാർത്ത: ഇൻഡോനീഷ്യയിൽ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. 500ലേറെപ്പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ദുരന്തനിവാരണ ഏജൻസി പറഞ്ഞു. മൂന്നര ലക്ഷത്തിലേറെപ്പേർ താമസിക്കുന്ന സുലവേസി ദ്വീപിലെ പാലു നഗരത്തിലാണ് കൂടുതൽ പേർ മരിച്ചത്. എന്നാൽ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനരികിലുള്ള ഡോംഗല നഗരത്തിൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്തതിനെ അധികൃതർ ആശങ്കയോടെയാണ് കാണുന്നത്. മൂന്ന് ലക്ഷത്തോളം പേർ താമസിക്കുന്ന ഇവിടെ സുനാമി എത്രത്തോളം നാശം വിതച്ചു എന്നത് വ്യക്തമല്ല. സൈന്യം കൂടുതൽ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിച്ചതായി ഇൻഡോനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ വ്യക്തമാക്കി. മരണസംഖ്യ ആയിരത്തിന് മുകളിലേക്ക് ഉയർന്നേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആശുപത്രി കെട്ടിടങ്ങൾ തകർന്ന സാഹചര്യത്തിൽ തുറസായ പ്രദേശങ്ങളിലാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. Seems like #Indonesia's disasters “early warning system” collapsed, people were chanting over the tides like they're gonna meet a friend. #Tsunami #Palu #PaluTsunami #IndonesiaTsunami pic.twitter.com/ZXMMnktigs — The Hawks (@TheHawksOps) September 29, 2018 17,000ത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി ഇൻഡോനീഷ്യൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. ഭൂകമ്പത്തിന് പിന്നാലെ വന്ന സുനാമി ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായും ഏജൻസി പറഞ്ഞു. അതേസമയം ഭൂകമ്പത്തേത്തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പെട്ടെന്ന് പിൻവലിച്ചതാണ് മരണസംഖ്യ ഉയരാനിടയാക്കിയതെന്ന് വിമർശനവുമുയരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NchLbQ
via
IFTTT
No comments:
Post a Comment