ഭോപാൽ: തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ മധ്യപ്രദേശിൽ പശുമന്ത്രാലയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം. പശുപരിപാലനത്തിനായി സംസ്ഥാനത്ത് നിലവിലുള്ള ബോർഡിന് (ഗോപാലൻ ഏവം പശുധൻ സംവർധൻ ബോർഡ്) പകരമായാണ് പുതിയ മന്ത്രാലയം. സംസ്ഥാനത്തെ മികച്ച ഗോശാലകൾക്കുള്ള അവാർഡ് നൽകുന്ന ചടങ്ങ് ഖജുരാഹോയിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചൗഹാൻ ഈ പ്രഖ്യാപനം നടത്തിയത്. സസ്‌നറിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ പശുസങ്കേതം അപര്യാപ്തമാണെന്നും അത്തരം കൂടുതൽ സങ്കേതങ്ങൾ മധ്യപ്രദേശിൽ ആവശ്യമാണെന്നും ചൗഹാൻ പറഞ്ഞു. സ്ഥലം ലഭ്യമാകുന്നമുറയ്ക്ക് കൂടുതൽ പശുസങ്കേതം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിൽവരുന്നതിന് തൊട്ടുമുമ്പായുള്ള ഈ പ്രഖ്യാപനത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
from mathrubhumi.latestnews.rssfeed https://ift.tt/2DTMxar
via
IFTTT
No comments:
Post a Comment