വി.വി.ഐ.പി. വിമാനസർവീസുകൾ: എയർ ഇന്ത്യക്ക് സർക്കാർ നൽകാനുള്ളത് 1146 കോടിയിലേറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

വി.വി.ഐ.പി. വിമാനസർവീസുകൾ: എയർ ഇന്ത്യക്ക് സർക്കാർ നൽകാനുള്ളത് 1146 കോടിയിലേറെ

ന്യൂഡൽഹി: രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്കായി നടത്തിയ വി.വി.ഐ.പി. ചാർട്ടർ വിമാനസർവീസുകളിൽ സർക്കാരിൽനിന്ന് എയർ ഇന്ത്യയ്ക്ക് കിട്ടാനുള്ളത് 1146.86 കോടി രൂപ. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവരുടെ യാത്രയ്ക്കും രക്ഷാപ്രവർത്തനത്തിനിടെ ആളുകളെ ഒഴിപ്പിക്കുന്നതിനും ഒക്കെയായി വിവിധ കേന്ദ്രസർക്കാർ വകുപ്പുകൾ നൽകാനുള്ളതാണ് തുക.പത്തുവർഷത്തോളം പഴക്കമുള്ള ബില്ലുകൾവരെ കുടിശ്ശികയിലുണ്ട്. റിട്ട. കമഡോർ ലോകേഷ് ബാത്രയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സെപ്റ്റംബർ 26-നാണ് എയർഇന്ത്യ മറുപടി നൽകിയത്.വിവിധ മന്ത്രാലയങ്ങൾ നൽകാനുള്ള തുക* പ്രതിരോധമന്ത്രാലയം - 211.17 കോടിരൂപ* ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, പി.എം.ഒ. - 543.18 കോടിരൂപ* വിദേശകാര്യ മന്ത്രാലയം - 392.33 കോടിരൂപകോമേഴ്സ്യൽ ജെറ്റുകൾ പരിഷ്കരിച്ചാണ് വിശിഷ്ടവ്യക്തികൾക്കായുള്ള വി.വി.ഐ.പി. ചാർട്ടർ വിമാനങ്ങൾ നിർമിക്കുന്നത്. 2016-ലെ സി.എ.ജി. റിപ്പോർട്ടിൽ എയർഇന്ത്യക്ക് സർക്കാരിൽ നിന്നുള്ള ഈ കുടിശ്ശികയെക്കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. എയർഇന്ത്യക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവിൽ കടമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2zHiPRI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages