എല്ലാംഅരച്ചു ട്രെയിന്‍ കടന്നുപോകും മുമ്പ് അയാള്‍ തന്റെ പിഞ്ചുകുഞ്ഞിനെ ചുഴറ്റിയെറിഞ്ഞു ; വായുവില്‍ പറന്നുവന്ന കുട്ടിയെ മീനാദേവി അവനെ ഡൈവ് ചെയ്ത് പിടിച്ചു...! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

എല്ലാംഅരച്ചു ട്രെയിന്‍ കടന്നുപോകും മുമ്പ് അയാള്‍ തന്റെ പിഞ്ചുകുഞ്ഞിനെ ചുഴറ്റിയെറിഞ്ഞു ; വായുവില്‍ പറന്നുവന്ന കുട്ടിയെ മീനാദേവി അവനെ ഡൈവ് ചെയ്ത് പിടിച്ചു...!

അമൃത്സര്‍: ഞൊടിയിടയിലായിരുന്നു 55 കാരിയായ മീനാദേവിയുടെ കണ്‍മുന്നില്‍ എല്ലാം സംഭവിച്ചത്. അപ്രതീക്ഷിതമായി ദൂരെ നിന്നും ട്രെയിന്റെ ഹെഡ്‌ലൈറ്റും പാളത്തെ കീറിമുറിച്ചുകൊണ്ട് അത് അതിവേഗത്തില്‍ പാഞ്ഞടുക്കുന്നതും ഒറ്റ നിമിഷം കൊണ്ട് അവര്‍ കണ്ടിരുന്നു. പെട്ടെന്ന് തൊട്ടുമുന്നില്‍ നിന്നിരുന്നയാള്‍ ഇടിയേറ്റ് തെറിച്ചു പാളത്തിലേക്ക് വീഴുന്നതും ട്രെയിന്‍ വന്നു മുട്ടിയതും കയ്യിലിരുന്നു പിഞ്ചു കുഞ്ഞിനെ അയാള്‍ വലിച്ചെറിഞ്ഞതുമെല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു.

സ്തബ്ദ്ധരായി ജനക്കൂട്ടം നിന്നുപോയ ആ സമയത്ത് ട്രെയിന്‍ ചതച്ചരയ്ക്കും മുമ്പ് അയാള്‍ എടുത്തെറിഞ്ഞ കുഞ്ഞ് നിലത്തുവീഴാതെ ഡൈവ് ചെയ്ത് മീനാദേവി പിടിച്ചു. വെള്ളിയാഴ്ച രാത്രി അമൃത്സറില്‍ ദസറാ ആഘോഷത്തിനിടയില്‍ രാവണ കോലം കത്തിയെരിഞ്ഞ റെയില്‍വേ ട്രാക്കിന് സമീപത്തായുള്ള ആഘോഷ സ്ഥലത്തുണ്ടായിരുന്ന നൂറുകണക്കിന് ഒരാളായിരുന്നു മീനാദേവിയും. ഇതിനിടയില്‍ ആയിരുന്നു അപകടമുണ്ടായതും അപകടത്തില്‍ മരിച്ചയാള്‍ രക്ഷിക്കാനായി പുറത്തേക്ക് എറിഞ്ഞ കുഞ്ഞിനെ മീനാദേവി രക്ഷപ്പെടുത്തിയതും.

ദസറാ ആഘോഷം കാണുന്നതിനായി കാത്തുനിന്ന നൂറുകണക്കിന് പേര്‍ക്കിടയില്‍ പാളത്തെ കീറിമുറിച്ചുകൊണ്ട് ട്രെയിന്‍ പാഞ്ഞുവരുന്നതിനും അനേകം പേരെ ചതച്ചരയ്ക്കുന്നതിനും മീനാദേവി സാക്ഷിയായി. താന്‍ രക്ഷപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടെത്തുന്നതിനായി മീനാദേവി അപകട സ്ഥലത്ത് കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് 10 മാസം പ്രായം വരുന്ന കുട്ടിയ്ക്ക് ഇവര്‍ ശുശ്രൂഷയും ഭക്ഷണവും നല്‍കി പോറ്റി. 48 മണിക്കൂര്‍ നേരത്തിന് ശേഷം അവര്‍ കുട്ടിയെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. തലയ്ക്ക് നേരിയ പരിക്കേറ്റ കുട്ടിയ്ക്ക് ഡോക്ടര്‍ സിറ്റി സ്‌കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടയാണെന്ന് ഇവര്‍ പിന്നീട് പറഞ്ഞു. അതേസമയം വിവരം വെച്ചുള്ള അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങളെ അധികൃതര്‍ കണ്ടെത്തി. വിശാല്‍ എന്നാണ് കുട്ടിയുടെ പേര്. അപകടത്തില്‍ മീനാദേവിയുടെ കണ്‍മുന്നില്‍ മരണമടഞ്ഞത് കുട്ടിയുടെ പിതാവ് ബുദ്ധിറാമാണ്. സംഭവത്തില്‍ മാതാവ് രാധികയ്ക്ക് പരിക്കേറ്റു. ഇവര്‍ അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍ കുട്ടിയുടെ പിതൃസഹോദരിയുടെ ഭര്‍ത്താവും മകനും മരണമടഞ്ഞു. നേപ്പാളുകാരിയാണ് മീനാദേവി വീട്ടുജോലിക്കായി ഇന്ത്യയില്‍ എത്തിയയാളാണ്. വിവിധ ആഘോഷവേളയില്‍ ഇവരെ പാചകം ചെയ്യാന്‍ ആള്‍ക്കാര്‍ വിളിക്കും. അപകടത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയ മീനാദേവി ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ താരമാണ്. എല്ലാവരും അവരുടെ നല്ല മനസ്സിനെ അഭിനന്ദനം കൊണ്ടു മൂടുകയാണ്.ഒ അപകടത്തില്‍ പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തുക മാത്രമായിരുന്നില്ല അവര്‍ ചെയ്തത് എന്നും നല്ല സംരക്ഷണം നല്‍കിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.



from mangalam.com https://ift.tt/2q390Yv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages