മുംബൈ: ഓഹരി വിപണിയിൽ തിരുത്തലുണ്ടായപ്പോഴും മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി നിക്ഷേപമായെത്തിയ തുകയിൽ വർധന. സെപ്റ്റംബറിൽ 7,727 കോടി രൂപയാണ് എസ്ഐപിയായി വിവിധ ഫണ്ടുകളിലെത്തിയത്. കഴിഞ്ഞവർഷം ഇതേസമയത്തെ നിക്ഷേപത്തേക്കാൾ 40 ശതമാനമാണ് വർധന. ഓഗസ്റ്റ് മാസത്തെ എസ്ഐപി നിക്ഷേപം 7,658 കോടി രൂപയായിരുന്നു. ജൂലായിലും ജൂണിലും 7,554 കോടിയും മെയിൽ 7,304 കോടി രൂപയും ഏപ്രിലിൽ 6,690 കോടി രൂപയുമാണ് എസ്ഐപി നിക്ഷേപമായെത്തിയത്. നിലവിൽ 2.44 കോടി മ്യൂച്വൽ ഫണ്ട് എസ്ഐപി അക്കൗണ്ടുകളാണുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2Cyyg0b
via
IFTTT
No comments:
Post a Comment