പത്തനംതിട്ട: ശബരിമല കയറാന്‍ എത്തിയ ചേര്‍ത്തല സ്വദേശിനി സി.എസ് ലിബിക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റംചുമത്തിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പിയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം ശബരിമലയിലേക്ക് പോകുന്നതിനായി പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ വിശ്വാസികളായ യാത്രക്കാര്‍ തടഞ്ഞുവച്ചിരുന്നു. യാത്രക്കാര്‍ ബഹളം വച്ചതോടെ പോലീസ് എത്തി ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും പിന്നീട് ചേര്‍ത്തലയ്ക്ക് തിരിച്ചയക്കുകയുമായിരുന്നു.
from mangalam.com https://ift.tt/2Cs6suz
via IFTTT
No comments:
Post a Comment