പെണ്ണുങ്ങള്‍ കയറിയാല്‍ ക്ഷേത്രത്തിന്റെ നടയടച്ചു താന്‍ വീട്ടില്‍ പോകുമെന്ന് തന്ത്രി വിരട്ടി ; മൂന്നാം ദിവസവും അയ്യപ്പന് മുന്നിലെത്താനാകാതെ യുവതികള്‍ പിന്തിരിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

പെണ്ണുങ്ങള്‍ കയറിയാല്‍ ക്ഷേത്രത്തിന്റെ നടയടച്ചു താന്‍ വീട്ടില്‍ പോകുമെന്ന് തന്ത്രി വിരട്ടി ; മൂന്നാം ദിവസവും അയ്യപ്പന് മുന്നിലെത്താനാകാതെ യുവതികള്‍ പിന്തിരിഞ്ഞു

''ഞാന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. സ്ത്രീകള്‍ പതിനെട്ടാംപടിയില്‍ പ്രവേശിച്ചാല്‍ ക്ഷേത്രത്തിന്റെ നടയടച്ചു ഞാന്‍ എന്റെ വീട്ടില്‍ പോകുമെന്ന് എല്ലാവരോടും പറഞ്ഞു. അങ്ങേയറ്റം വേദനാജനകമായ ദിവസമായിരുന്നു ഇത്.'' ശബരിമലതന്ത്രി കണ്ഠര് രാജീവരുടേതാണ് പ്രതികരണം. കഴിഞ്ഞ രണ്ടു ശ്രമങ്ങള്‍ക്ക് ശേഷം ഇത്തവണ സ്ത്രീകള്‍ സന്നിധാനത്തിന് തൊട്ടടുത്തെത്തിയിട്ടും തന്ത്രിയുടെ ഭീഷണിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും അയ്യപ്പന് മുന്നിലെത്താനാകാതെ യുവതികള്‍ പിന്തിരിഞ്ഞു.

സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടിയാല്‍ നട അടച്ചിടാനായിരുന്നു തന്ത്രിക്ക് ലഭിച്ച നിര്‍ദേശം. തൊട്ടുപിന്നാലെ പൂജാരിമാരും പരികര്‍മ്മികളും ജോലികള്‍ നിര്‍ത്തിവെച്ച് 18 ാം പടിക്ക് താഴെ പ്രതിഷേധമിരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകയും നടിയും മലചവിട്ടിയതിനെ തുടര്‍ന്ന് സമാനതകളില്ലാത്ത കാര്യങ്ങള്‍ അരങ്ങേറി സംഭവബഹുലമായിരുന്നു ശബരിമലയിലെ സ്ഥിതിഗതികള്‍. നട അടച്ചിടുമെന്ന് തന്ത്രി നിലപാട് എടുത്തതോടെയാണ് യുവതികള്‍ തിരിച്ചുപോകാന്‍ തീരുമാനമെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. 500 മീറ്റര്‍ അകലത്തില്‍ എത്തിയ ശേഷമാണ് യുവതികള്‍ ശബരിമലയില്‍ നിന്നും മടങ്ങിയത്. ഇതാദ്യമായിട്ടാണ് ശബരിമലയില്‍ മതപരമായ ചടങ്ങുകളും പൂജകളും നിര്‍ത്തിവെച്ച് പൂജാരിപുരോഹിതര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുന്നത്. ശരണം വിളികളോടെ കുത്തിയിരുന്നായിരുന്നു ഇവരുടെ പ്രതിഷേധം.

പോലീസ് സുരക്ഷയില്‍ രണ്ടു യുവതികള്‍ മലകയറുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് പുലര്‍ച്ചെ പന്തളം രാജകുടുംബം തന്ത്രിയോട് ആചാരം തെറ്റിച്ചാല്‍ നട അടച്ചിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാനുള്ള സ്ത്രീകളുടെ ശ്രമം മൂന്നാം ദിവസവും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകയായ സുഹാസിനി രാജിന്റെ ശബരിമലയിലേക്ക് പോകാനുള്ള ശ്രമം തടസ്സപ്പെട്ടത്. സ്വാമി അയ്യപ്പന്‍ റോഡിലൂടെ കുറേദൂരം സഞ്ചരിച്ച ഇവര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. അതിന്റെ തലേന്ന് ആന്ധ്രയില്‍ കുടുംബത്തോടൊപ്പം എത്തിയ 45 കാരിയും പ്രതിഷേധക്കാര്‍ കയറ്റിവിടാതിരുന്നതോടെ പിന്തിരിഞ്ഞിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി പരീക്ഷിക്കാനുള്ള ഇടമല്ല ശബരിമലയെന്നാണ് സര്‍ക്കാര്‍ എടുത്ത നിലപാട്.



from mangalam.com https://ift.tt/2PIvXvk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages