തിരുവനന്തപുരം: ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് പോലീസും സര്‍ക്കാരും ശ്രമിക്കുന്നത്. വിശ്വാസികളായ പോലീസുകാരുടെ വികാരംപോലും മാനിക്കുന്നില്ല. എസ്.ഡി.പി.ഐ അനുഭാവികളായ പോലീസുകാരെ തിരഞ്ഞുപിടിച്ച് യുവതികളെ പോലീസ് യൂണിഫോം ധരിപ്പിച്ച് ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുകയാണ്. നിയമവാഴ്ചയുടെ ലംഘനമാണ് ശബരിമലയില്‍ നടക്കുന്നത്. ആള്‍മാറാട്ടമാണ് പോലീസ് നടത്തിയത്. ഇതിനുപിന്നിലുള്ള പോലീസുകാര്‍ ആരാണെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2q1YyAO
via IFTTT
No comments:
Post a Comment